സീറോ മലങ്കര ജനുവരി 16 യോഹ. 21: 15-19 വിളി

ഫാ. ഷീൻ തങ്കാലയം

വി. പത്രോസിന്റെ വിളിക്കും അതിന്റെ പ്രത്യുത്തരത്തിനും ഒരു പുരുഷായുസ്സിന്റെ ദൈർഘ്യമുണ്ട്. കടലിൽ വല വീശിക്കൊണ്ടിരുന്നപ്പോൾ യേശുവിന്റെ വിളികേട്ട് പിൻചെന്ന പത്രോസിന് ആ വിളിയുടെ ശരിയായ അർത്ഥം ഗ്രഹിക്കാനായത് മൂന്നു വർഷങ്ങൾക്കിപ്പുറം മറ്റൊരു തവണ വിളി കേട്ടപ്പോഴാണ്. ഇതിനിടയിൽ ക്രിസ്തുവിനോടൊപ്പം നടന്നും അനുഭവിച്ചും നേടിയ ജീവിതാനുഭവ സമ്പത്ത് സമൃദ്ധവും ആഴമേറിയതുമാണ്.

ക്രിസ്തുശിഷ്യന്റെ ദൈവത്തോടുള്ള സ്നേഹം വെറും ഒരു വൈകാരിക അടുപ്പം മാത്രമാകാൻ പാടില്ല. അത് അസ്ഥിക്ക് പിടിച്ച സ്നേഹമാകണം. ആരെക്കാളും അധികമായി ദൈവത്തെ സ്നേഹിക്കുന്നു എന്ന് പത്രോസ് തന്റെ മൊഴികളിലൂടെ മൂന്നുപ്രാവശ്യം ചൊല്ലിയെങ്കിൽ, അതിനും മുകളിൽ ഇനി ഏതു സാക്ഷ്യമാണ് വേണ്ടത്. പുലരികളും രാവുകളും വന്നുപോകുമെങ്കിലും, സഭയുടെ അടിസ്ഥാനശില സുദൃഢമായിരിക്കണമെന്നും അത് സ്ഥാപിക്കേണ്ടത് ക്രിസ്തുവിന്റെ കയ്യാൽ ആണെന്നുമുള്ളത് ദൈവേഷ്ടമാണ്. ദൈവവും സഭയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അളക്കുമ്പോൾ, പത്രോസ് നൽകുന്ന ഈ ജീവിതസാക്ഷ്യം നമുക്കും പ്രചോദനമാണ്.

ഫാ. ഷീൻ തങ്കാലയം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.