സീറോ മലങ്കര ഫെബ്രുവരി 20 മത്തായി 16: 24-28 ആത്മാവ്

ഇന്നത്തെ സുവിശേഷത്തിൽ ഈശോ ചോദിക്കുന്ന പ്രസക്തമായ ഒരു ചോദ്യമിതാണ്: ഒരുവൻ ലോകംമുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? എന്താണ് ജീവിതത്തിൽ ഏറ്റവും വിലയേറിയതെന്ന് തിരിച്ചറിയാനുള്ള മനുഷ്യന്റെ കഴിവില്ലായ്മയെ യേശു ചൂണ്ടിക്കാട്ടുന്നു.

ദൈവവും ദൈവികമായ അംശങ്ങളുമാണ് ഈ ഭൂമിയിൽ മറ്റെന്തിനേക്കാളും വിലയേറിയത് എന്ന് യേശു സമർഥിക്കുന്നു. മനുഷ്യനിലെ ദൈവത്തിന്റെ മുദ്രയും അടയാളവും അംശവുമാണ് അവന്റെ ആത്മാവ്. ലോകം മുഴുവൻ കൊടുത്താലും അത് സ്വന്തം ആത്മാവിനു പകരമാവില്ല. വയലിൽ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുമ്പോൾ തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങുന്ന മനുഷ്യനെക്കുറിച്ച് ഈശോ പറയുന്നത് ഓർമ്മിക്കുക. വിലയേറിയതു തിരിച്ചറിയാൻ കഴിയുന്നവനാണ് ജ്ഞാനി. സത്യത്തിൽ നമ്മുടെ പരക്കംപാച്ചിലുകൾ എന്തിന്റെ പിന്നാലെയാണ്? ആത്മീയതയിൽ, ജീവിതത്തിൽ വിലയുള്ളവയെ തിരിച്ചറിയാൻ നമുക്കു കഴിയുന്നുണ്ടോ?

ഫാ. ഷീന്‍ പാലക്കുഴി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.