സീറോ മലങ്കര ജനുവരി 05 ലൂക്കാ 12: 22-34 ഉത്കണ്ഠപ്പെടേണ്ട

ഫാ. വര്‍ഗ്ഗീസ് പന്തിരായിത്തടത്തില്‍

യേശു നമ്മോട്‌ പറയുന്നത്‌ ഒരു കാര്യത്തെക്കുറിച്ചും ഉത്കണ്ഠ വേണ്ടെന്നാണ്‌. പക്ഷേ, നമ്മുടെ ജീവിതസാഹചര്യത്തിൽ പല കാര്യങ്ങളെക്കുറിച്ചും ഉൽകണ്ഠപ്പെടുന്നവരാണ്‌ നാമോരോരുത്തരും. ആരോഗ്യം, സമ്പത്ത്‌, ഉദ്യോഗം, സൗന്ദര്യം മുതലായ പല കാര്യങ്ങളെക്കുറിച്ചും ഉൽകണ്ഠയാണ്‌. ദൈവം കരുതലുള്ളവനാണ്‌. കാരണം അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണവും വസ്ത്രവും അവൻ കരുതുന്നു. പക്ഷികളുടെയും വയലിലെ ലില്ലികളുടെയും ഉദാഹരണത്തിലൂടെ ഇവയെപ്പോലും ദൈവം സംരക്ഷിക്കുന്നുവെങ്കിൽ നമ്മെയും അവിടുന്ന് കരുതിക്കൊള്ളും എന്ന് ഉറപ്പുനൽകുന്നു. ആകുലപ്പെടുന്നതുകൊണ്ട് നാം ഒന്നും നേടുന്നില്ല. മറിച്ച്‌ അധികം നഷ്ടപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ അതുവഴി നമുക്ക്‌ ഉണ്ടാകുന്നു.

നമ്മുടെ ജീവിതത്തിലേയ്ക്ക്‌ പ്രശ്നങ്ങൾ കടന്നുവരും; പ്രതിസന്ധികൾ കടന്നുവരും. എന്നാൽ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കുവാനുള്ള ശക്തിയും അതോടൊപ്പം ദൈവം നമുക്ക്‌ തരുന്നുണ്ട്‌. പക്ഷേ, പലപ്പോഴും നാം അത്‌ മനസ്സിലാക്കാറില്ല. ദൈവപരിപാലനയിൽ വേണ്ടത്ര വിശാസമില്ലാത്തതുകൊണ്ടാണ്‌ നാം അസ്വസ്ഥരാകുന്നത്‌. ആർക്കും നൽകുവാൻ സാധിക്കാത്ത ജീവൻ ദൈവം നമുക്ക്‌ നൽകുന്നെങ്കിൽ ജീവനോളം വിലയില്ലാത്ത കാര്യങ്ങൾ നൽകാൻ ദൈവത്തിന്‌ കഴിയാതെ വരുമോ? മക്കളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാൻ മാതാപിതാക്കൾ ഉത്സാഹം കാണിക്കുന്നെങ്കിൽ (മത്തായി 7:9-11) സ്നേഹപിതാവായ ദൈവം നമ്മുടെ കാര്യത്തിൽ ഉത്സുകനല്ലാതെ വരുമോ?

ഫാ. വര്‍ഗ്ഗീസ് പന്തിരായിത്തടത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.