
യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രാര്‍ത്ഥനകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു രോഗികള്‍ക്ക് സൗഖ്യം നല്‍കുക എന്നത്. തന്റെ അടുത്തുവരുന്ന എല്ലാ രോഗികള്‍ക്കും ഈശോ സൗഖ്യം നല്‍കിയെന്നാണ് സുവിശേഷത്തിലൂടെ നമ്മള് വായിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ ശിമയോന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തുകയും പിന്നീട് ഒരുപാട് രോഗശാന്തി നല്‍കുന്നതായും നമ്മള് വായിക്കുന്നു.
ഇന്നും ജീവിക്കുന്നവനായ ഈശോ വിശുദ്ധ കുര്‍ബാനയില്‍, അപ്പവും വീഞ്ഞും തിരുശരീര-രക്തങ്ങളായി മാറുമ്പോള്‍ ഈശോ തന്നെയാണ് അവിടെ സന്നിഹിതനായിരിക്കുന്നതെന്ന് നമുക്ക് അറിയാം. ആ ഈശോയ്ക്ക് ഇന്നും നമ്മെ രോഗത്തില്‍ നിന്നും വ്യാധികളില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയും. യേശു രോഗശാന്തി കൊടുത്തപ്പോള്‍ അനേകം പിശാചുക്കള്‍ പുറത്തുപോയി എന്ന് സുവിശേഷത്തില്‍ നമ്മള് വായിക്കുന്നു.
ചില പൈശാചികചിന്തകള്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് എടുത്തുമാറ്റിയാല്‍ നമുക്കും രോഗശാന്തി ലഭിക്കും. ഒന്നാമതായി, മറ്റുള്ളവരോട് ക്ഷമിക്കാനുള്ള മനസ്. രണ്ടാമതായി പാപത്തെയും പാപമാര്ഗ്ഗങ്ങളെയും വിട്ടുപേക്ഷിക്കണം. ഈ കാര്യങ്ങള്‍ ചെയ്യാതെ ഒരാള്‍ക്കും ഈശോയെ സമീപിക്കാന്‍ സാധിക്കില്ല. അവിടുത്തെ സമീപിക്കാത്തിടത്തോളം കാലം രോഗങ്ങളില്‍ നിന്നുള്ള മോചനം നമുക്ക് ലഭിക്കില്ല.
ഫാ. കുര്യാക്കോസ് കുടിലില്‍