സീറോ മലങ്കര ആഗസ്റ് 13 മത്താ. 9:32-38 ഇതാ ഞാന്‍ എന്നെ അയച്ചാലും

വിളവധികം എന്നാല്‍ വേലക്കാര്‍ ചുരുക്കം. വിളനിലം ദൂരെയാണന്ന് കരുതേണ്ട. ചുറ്റുവട്ടം ഒന്ന് കണ്ണോടിച്ചാല്‍ മതി. അനുകമ്പയോടെ സുവിശേഷകനും സൗഖ്യദായനുമാകാനുള്ള അവസരങ്ങള്‍ അനവധിയാണ്. ‘ഞാന്‍ ആരെ അയക്കും?’ എന്ന ദൈവത്തിന്റെ ചോദ്യത്തിന് ‘ഇതാ ഞാന്‍ എന്നെ അയച്ചാലും’ എന്ന മറുപടിക്ക് തയ്യാറാണെങ്കില്‍ ആരും ഇടയനില്ലാത്ത ആടുകളെപ്പോലെ അലയേണ്ടി വരില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.