സീറോ മലങ്കര ആഗസ്റ് 11 മത്താ 6:19-23 എവിടെയാണ് നിന്റെ നിക്ഷേപം

നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിന്റെ ഹൃദയം (6:21). എവിടെയാണ് നിന്റെ നിക്ഷേപം? എന്താണ് നിന്റെ ഏറ്റവും വലിയ നിക്ഷേപം? ഇതറിയാന്‍ നിന്റെ ഹൃദയം എവിടെയാണെന്ന് അന്വേഷിച്ചാല്‍ മതി. എന്തില്‍ മുഴുകിയിരിക്കുമ്പോഴാണ് നിന്റെ ഹൃദയത്തിന് ആനന്ദമുണ്ടാകുന്നത്? ഇവയ്ക്കുള്ള ഉത്തരം നിന്റെ നിക്ഷേപം എന്താണെന്ന് നിനക്കു വ്യക്തമാക്കും. നിന്റെ പ്രിയനോടുള്ള/ പ്രിയയോടുള്ള പ്രണയത്തിലും, സ്‌നേഹത്തിന്റെ പാരസ്പര്യത്തിലും, അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആത്മദാനത്തിലും നിക്ഷേപിക്കുമ്പോഴാണ് നീ അനശ്വരതയിലേക്ക് നിക്ഷേപിക്കുന്നവനാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.