സീറോ മലങ്കര അഗസ്റ്റ് 8 ലൂക്കാ 6:43-49 ഫലം

വൃക്ഷം നല്ലതാണോ എന്നത് ഫലത്തില്‍ നിന്ന് തിരിച്ചറിയാമെന്നാണ് ദൈവവചനം (6:44). നീ ദൈവത്തിന്റെ മകനാണോ/മകളാണോ എന്നറിയാനുള്ള മാര്‍ഗ്ഗം നിന്റെ പ്രവര്‍ത്തികളാണ് (6.47). യേശു പറഞ്ഞത് പ്രവര്‍ത്തിക്കുമ്പോഴാണ് നീ ദൈവത്തിന്റെ മകനാകുന്നത്. അപ്പോഴാണ് ദൈവത്തിന്റെ സ്വഭാവം നിന്റെ ജീവിതത്തില്‍ പ്രകടമാകുന്നത്. ദൈവത്തിന്റെ സ്വഭാവം നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുക എന്നതാണ് (6:3536).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.