

ഇന്നത്തെ സുവിശേഷത്തിലെ മൂന്ന് ഉപമകളും “നിധിയുടെയും, രത്നത്തിന്റെയും, വലയുടെയും” ഉപമകൾ ദൈവരാജ്യത്തെക്കുറിച്ചുള്ള മത്തായി സുവിശേഷകന്റെ പ്രബോധനമാണ്. ആദ്യത്തെ രണ്ട് ഉപമകൾ സൂചിപ്പിക്കുന്നത്, വിലപിടിപ്പുള്ളതിനെ സ്വന്തമാക്കാൻ ഉള്ളതെല്ലാം സന്തോഷത്തോടെ വിൽക്കുന്നു. മൂന്നാമത്തെ ഉപമ പറയുന്നത്, സ്വർഗ്ഗരാജ്യം എല്ലാവർക്കും ലഭിക്കുന്ന അവസരമാണ്; ജീവിതാവസാനം വരെയുള്ള ഒരു അവസരം. കാരണം ദൈവരാജ്യം വിശുദ്ധരുടെയും പാപികളുടെയും കൂട്ടമാണ് (വലയിൽ അകപ്പെട്ട നല്ല മത്സ്യങ്ങളും ചീത്ത മത്സ്യങ്ങളും). ഇതിനെ തരം തിരിക്കുന്നത് ദൈവമാണ് (The final sorting out must be done by God).
ജീവിതത്തിലെ ഉറപ്പുള്ളതെന്തിനെയും നമ്മൾ എന്തു വില കൊടുത്തും സ്വന്തമാക്കാൻ പരിശ്രമിക്കും. വചനത്തിലെ നിധിയും രത്നവും സ്വന്തമാക്കാൻ പരിശ്രമിക്കുന്നതു പോലെ. ഇവിടെ നിധിയും രത്നവും ഉറപ്പാണ്. അത് കരസ്ഥമാക്കാനുള്ള പരിശ്രമം. ദൈവരാജ്യം ഇതുപോലെ വിൽക്കപ്പെട്ട ഒരു നിധിയാണ്. അത് എന്തു ത്യാഗം സഹിച്ചും നേടിയെടുക്കാൻ പരിശ്രമിക്കണം; നിരന്തരമായ പരിശ്രമം.
ഈ ഭൂമിയിൽ തന്നെ നമ്മുടെ ജീവിതം കൊണ്ട് ദൈവരാജ്യത്തെ നേടിയെടുക്കാനും ജീവിക്കാനുo നമുക്ക് കഴിയണം. വലയിൽ അകപ്പെട്ട മത്സ്യത്തിൽ നല്ലതും ചീത്തയുമുണ്ട്. നല്ലത് തിരഞ്ഞെടുത്തതിനു ശേഷം ചീത്ത മത്സ്യങ്ങൾ പുറത്തെറിയപ്പെടും. ഈലോക ജീവിതത്തിൽ നല്ലത് ചെയ്യുവാൻ, നന്മ ചെയ്യുവാൻ സാധിക്കട്ടെ. ഇതിലൂടെ പുറത്താക്കപ്പെടുന്ന അവസ്ഥ ഇല്ലായ്മ ചെയ്യപ്പെടട്ടെ.
ഫാ. ആബേൽ OIC