സീറോ മലങ്കര ഒക്ടോബർ 03 മത്തായി 18: 21-35 ക്ഷമ

ഫാ. ജോസഫ്‌ കുടിലില്‍

ദൈവവുമായുള്ള മനുഷ്യരുടെ ബന്ധത്തിന്റെ ആഴം മനസ്സിലാക്കി സ്വയം ശുദ്ധീകരണം നടത്തേണ്ടതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്ന കാലഘട്ടമാണ് സ്ലീബാ കാലഘട്ടം. ക്ഷമ എന്ന പുണ്യത്തെ കുറിച്ചാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ഏഴു എഴുപത് പ്രാവശ്യം ക്ഷമിക്കുക എന്നതുകൊണ്ട് കണക്കിന്റെ പുറകെ പോവനല്ല മറിച്ച് പരിധിയില്ലാതെ, കണക്കില്ലാതെ ക്ഷമിക്കാനാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. Forgiveness is the virtue we most enjoy, but least employ എന്ന് പറയാറുണ്ട്. നമുക്കെല്ലാം ക്ഷമിക്കാൻ മടിയാണ്. പക്ഷേ, മറ്റുള്ളവർ നമ്മോട് ക്ഷമിക്കണം എന്നു പറയാൻ മടിയുമില്ല. എഫസോസ് ലേഖനം 4:16 -ൽ ഇപ്രകാരം നാം വായിക്കുന്നു: “നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നതു വരെ നീണ്ടുപോകാതിരിക്കട്ടെ.”

പക്ഷേ, നാമെല്ലാം പത്രോസ് ശ്ലീഹായുടെ മനസ്സുള്ളവരാണ്; ക്ഷമിക്കണോ വേണ്ടയോ എന്ന സംശയത്തിൽ നിൽക്കുന്നവരാണ്. അതിന് മറുപടിയെന്നോണമാണ് യേശു ഇവിടെ ഭൃത്യന്മാരുടെ ഉപമ പറയുന്നത്. ഈ ഉപമയിലൂടെ ക്രിസ്തു ഒരു കണ്ണാടി നമ്മുടെ മുമ്പിലേക്ക് തിരിക്കുകയാണ്. നാമോരോരുത്തരും നമ്മെ സ്വയം വീക്ഷിക്കാൻ. നമ്മുടെ സ്വാർത്ഥതയും കള്ളങ്ങളും അഹങ്കാരവും കോപവും ഒക്കെ ദൈവം ഒരു നിമിഷം കൊണ്ടാണ് ക്ഷമിക്കുന്നത്. പക്ഷേ, നമുക്ക് അത് നമ്മുടെ സഹോദരന്മാരോട് ചെയ്യാൻ സാധിക്കുന്നില്ല. ഇത് കാപട്യമാണെന്ന് വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. അതിനാൽ ക്ഷമ എന്ന വലിയ ആയുധം നമുക്ക് ധരിക്കാം. പരസ്പരം കരുതാം, സ്നേഹിക്കാം, കുറവുകൾ നികത്തി മുന്നോട്ട് പോവാം. എന്തെന്നാൽ കാരുണ്യം കാണിക്കാത്തവന്റെ മേൽ കരുണരഹിതമായ വിധിയുണ്ടാകും (യാക്കോബ് 2:13).

ഫാ. ജോസഫ്‌ കുടിലില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.