സീറോ മലങ്കര ആഗസ്റ്റ് 03 മർക്കോ. 4: 21-25 വിളക്ക്

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

‘വിളക്ക്’ ദൈവരാജ്യത്തെക്കുറിച്ച് യേശു നൽകിയ വെളിപാടിന്റെ പ്രതീകമാണ്. ഇതിനെക്കുറിച്ചാണ്‌ ഈശോ ചോദിക്കുന്നത്, വിളക്ക് കൊണ്ടുവരുന്നത് പറയുടെ കീഴിലോ, കട്ടിലിന്റെ അടിയിലോ വയ്ക്കാനാണോ; പീഠത്തിന്മേൽ വയ്ക്കാനല്ലേ. ഈശോയുടെ ചോദ്യം ഇന്നും അലയടിക്കുന്നുണ്ട്. ഉള്ളിന്റെയുള്ളിൽ നിന്നും മറ്റൊരു ചോദ്യവും അലയടിക്കുന്നുണ്ടാവും, “നിന്റെ വിളക്ക് എവിടെ?” ചിലരുടെ വിളക്ക് പീഠത്തിന്മേൽ ഉണ്ടാകും, മറ്റു ചിലരുടേത് കട്ടിലിന്റെ അടിയിലും, വേറെ ചിലരുടേത് കാണാൻ പോലും ഉണ്ടാകില്ല.

വേദനയോടെ ഈശോ പറഞ്ഞുവയ്ക്കുകയാണ്, ഞാൻ നിനക്ക് സമ്മാനിച്ച ദൈവരാജ്യത്തെക്കുറിച്ചുള്ള വെളിപാട് രഹസ്യമായി സൂക്ഷിക്കാനുള്ളതല്ല; പങ്കുവയ്ക്കാനുള്ളതാണ്. തിരക്കുള്ള ജീവിതത്തിൽ ചീറിപ്പായുമ്പോൾ കർത്താവ് നൽകിയ ഉത്തരവാദിത്വങ്ങൾ നമുക്ക് മറക്കാതിരിക്കാം.

ഫാ. ഫിലിപ്പ് മാത്യു, വെട്ടിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.