സീറോ മലങ്കര നവംബര്‍ 29 ലൂക്കാ 6: 27-36 ശത്രുക്കളെ സ്‌നേഹിക്കുവിന്‍

ഫാ. തോമസ്‌ പടിപ്പുരയ്ക്കല്‍ OFM

ഈശോയുടെ കാലത്തെ സമൂഹത്തില്‍, എല്ലാവരാലും അംഗീകൃതമായ നയം ശത്രുക്കളെ വെറുക്കുക എന്നതായിരുന്നു. എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമാണ് ശത്രുക്കളെ വെറുക്കുക എന്നുള്ളത്. എന്നാല്‍, ശത്രുക്കളെ സ്‌നേഹിക്കുവിന്‍; ഉപദ്രവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍ എന്നുള്ളതില്‍ വിപ്ലവത്തിന്റെ ശബ്ദം നിഴലിക്കുന്നുണ്ട്. ഇത് ഏതു കാലഘട്ടത്തിലും വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച്, ഈ നൂറ്റാണ്ടില്‍. ശിഷ്യരെ, ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി പീഡിപ്പിക്കുന്നവരാണ് അവരുടെ ശത്രുക്കള്‍.

സഭ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നവും വിശ്വാസികള്‍ക്കെതിരായുള്ള സങ്കീര്‍ണ്ണപ്രശ്നങ്ങളാണല്ലോ. സഭയുടെ തുടക്കം മുതല്‍ ഇപ്പോള്‍ ഉള്ളതുമായ നികത്താനാകാത്ത ഒരു പ്രശ്നം ഇതു തന്നെയാണ് – ക്രിസ്തുനാമത്തെപ്രതി അനേകം പേര്‍ സഭയില്‍ ശത്രുക്കളായിത്തീരുന്നു. “എന്റെ നാമത്തെപ്രതി മറ്റുള്ളവരാല്‍ നിങ്ങള്‍ പീഡനമേല്‍ക്കുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. നിങ്ങളുടെ പ്രതിഫലം വര്‍ദ്ധിച്ചിരിക്ക കൊണ്ട് നിങ്ങള്‍ സന്തോഷിക്കുവിന്‍.”

ഈശോ പ്രഖ്യാപിക്കുന്നത് സമ്പദ്‌സമൃദ്ധിയുടെ ഫലമായി മനുഷ്യന് ഉണ്ടാകാനിടയുള്ള മാനസിക സൗഭാഗ്യമല്ല. നന്മ ചെയ്യുന്നവര്‍ക്കു മാത്രം നന്മ ചെയ്യുകയും സ്‌നേഹിക്കുന്നവരെ മാത്രം സ്‌നേഹിക്കുകയും ചെയ്യുന്ന ശൈലി ലോകത്തിന്റെ രീതിയാണ്; അത് പാപികളുടെ രീതിയാണ്. അതില്‍ ശിഷ്യര്‍ പാലിക്കേണ്ട സ്‌നേഹത്തിന്റെ സവിശേഷതയില്ല. ഒരു ക്രിസ്തുശിഷ്യന് ഉണ്ടാകേണ്ട മനോഭാവം ഈശോ നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്, “മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അങ്ങനെ തന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍” എന്നാണ്.

ഫാ. തോമസ്‌ പടിപ്പുരയ്ക്കല്‍ OFM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.