സീറോ മലങ്കര ഒക്ടോബര്‍ 29 ലൂക്കാ 9: 11-17 വിജയത്തിന്റെ സൂത്രവാക്യം

ഞങ്ങളുടെ പക്കല്‍ അഞ്ച് അപ്പമേ ഉള്ളൂ; ആളുകളാണെങ്കില്‍ അയ്യായിരത്തിനു മുകളിലും (9:13-14)! ഇതായിരുന്നു ശിഷ്യരുടെ ആകുലത. തങ്ങളുടെ മുമ്പിലുള്ള പ്രതിസന്ധി വളരെ വലുത്; കൈയ്യിലുള്ള പരിഹാരം വളരെ തുച്ഛവും.

ശിഷ്യരുടെ ശ്രദ്ധ പ്രശ്നത്തിന്റെ ബാഹുല്യത്തിലും സ്വന്തം കഴിവിന്റെ പരിമിതികളിലുമാണ്. നീയും പലപ്പോഴും പരാജയപ്പെടുന്നതിന്റെ കാരണം ഇതു തന്നെയാണ്. വിജയത്തിന്റെ സൂത്രവാക്യം മറ്റൊന്നാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും കൂടെയുള്ള യേശുവില്‍ നീ ശ്രദ്ധ കേന്ദ്രീകരിക്കണം. അപ്പോള്‍ നിന്റെ കഴിവുകള്‍ അവസാനിക്കുന്നിടത്ത് യേശുവിന്റെ കഴിവ് പ്രവര്‍ത്തിക്കാന്‍ തുടങ്ങും.