സീറോ മലങ്കര ഒക്ടോബര്‍ 21 ലൂക്കാ 6: 1-5 കര്‍ത്താവിന്റെ ദിവസം

എന്താണ് സാബത്ത്. കര്‍ത്താവിന്റെ ദിവസമാണത്. അന്ന് എല്ലാവരും വിശ്രമിക്കുകയും ദൈവത്തെ ഓര്‍ക്കുകയും വേണം, അടിമകള്‍ക്ക് ആശ്വാസം ലഭിക്കണം ഇതൊക്കെയല്ലേ ദൈവം നിര്‍ദ്ദേശിച്ചത്?? പക്ഷേ, അതിനെ മനുഷ്യന്‍ വ്യാഖ്യനിച്ച് വ്യാഖ്യാനിച്ച് അപൂര്‍ണ്ണവും പരിഹാസ്യവുമാക്കി തീര്‍ത്തിരിക്കുന്നു! ഇതിനെയാണ് ഈശോ ചോദ്യം ചെയ്യുന്നത്. എന്റെ വാക്കുകളും പ്രവൃത്തിയും ദൈവത്തെയും അവന്റെ നിയമത്തെയും വികലമാക്കാറുണ്ടോ?