സീറോ മലങ്കര ഒക്ടോബര്‍ 18 മത്തായി 15: 1-9 പാരമ്പര്യവും ദൈവകല്പനയും

ഹൃദയങ്ങളില്‍ നിന്ന് അകലുന്നവരും, അകലങ്ങളില്‍ ഹൃദയം സൂക്ഷിക്കുന്നവരും എന്നും നിയമങ്ങളില്‍ ജീവിതം പണിയുന്നവരാണ്. ഈ പണിതുയര്‍ത്തുന്ന സൗധങ്ങള്‍ക്ക് ബാബേല്‍ ഗോപുരത്തിന്റെ നിഴലുണ്ടാകാം.

ദൈവമേ, അധരം പോലെ ഹൃദയവും ഹൃദയതാളം പോലെ ജീവിതവും സൂക്ഷിക്കാന്‍, ദൈവവചനത്തെ കാലങ്ങളിലൂടെ നിര്‍വചിക്കാനുള്ള ജ്ഞാനം നല്‍കണേ.