സീറോ മലങ്കര ഒക്ടോബര്‍ 17 ലൂക്കാ 1: 1-4 ജീവിതദൗത്യം

തന്റെ ജീവിതദൗത്യം യേശു തിരുവചനത്തില്‍ വായിച്ചെടുക്കുന്നു. അതായത്, സ്വന്തം ജീവിതദൗത്യം എന്താണെന്ന് ദൈവിക തിരുമനസ്സായി യേശു തിരിച്ചറിഞ്ഞു എന്നു സാരം.

ഇതു തന്നെയാണ് യേശുവിന്റെ ശിഷ്യരും ചെയ്യേണ്ടത്. ജീവിതദൗത്യം ദൈവികപദ്ധതിയുടെ ഭാഗമായി മനസ്സിലാക്കുക. എന്താണ് നിന്നെക്കുറിച്ചുള്ള ദൈവതിരുമനസ്സ്? ദൈവികപദ്ധതി പ്രകാരമുള്ള നിന്റെ ജീവിതദൗത്യമെന്താണ്? ഇത് തിരിച്ചറിയുന്നവനു മാത്രമേ ലക്ഷ്യബോധമുള്ള ഒരു ക്രിസ്തുശിഷ്യനായി ജീവിക്കാന്‍ പറ്റൂ.