സീറോ മലങ്കര ഒക്ടോബര്‍ 16 ലൂക്കാ 21: 1-4 കൊടുക്കല്‍

ധനികരും വിധവയും ചെയ്യുന്നത് ഒരേ പ്രവൃത്തിയാണ്. അവര്‍ ദേവാലയത്തില്‍ നേര്‍ച്ചയിടുന്നു. ധനികര്‍ തങ്ങളുടെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളവ കൊടുക്കുന്നു. എന്നാല്‍, വിധവ തന്റെ ആവശ്യത്തിനുള്ളതു മുഴുവനും കൊടുക്കുന്നു.

നീയും അനുദിനം കൊടുക്കുന്നവനാണ്. രണ്ടു രീതിയില്‍ കൊടുക്കാന്‍ നിനക്കു പറ്റും. നിന്റെ കൊടുക്കലുകള്‍ നിന്നെ നൊമ്പരപ്പെടുത്തുകയും, നിന്റെ ജീവിതത്തെ അപകടത്തിലാക്കുകയും ചെയ്യുമ്പോഴാണ് വിധവയുടെ സ്ഥാനത്തേയ്ക്ക് നീ ഉയരുന്നത്. അത്തരം കൊടുക്കലുകളാണ് നിന്റെ ജീവിതത്തെ പണിതുയര്‍ത്തുന്നത്. അപ്പോഴാണ് നീ ദൈവികരീതിയിലാകുന്നത്.