സീറോ മലങ്കര ഒക്ടോബര്‍ 14 മത്തായി 21: 33-44 ജീവിതധര്‍മ്മം

കുറേ നാള്‍ കൈവശം വച്ചുകൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കും വന്നുപോകുന്ന തെറ്റിദ്ധാരണയാണ്, ഞാന്‍ ഒടേക്കാരനാണ് എന്ന ചിന്ത. ഇതാണ് ഏറ്റവും വലിയ അപകടവും. നീ ഒന്നിന്റെയും ഒടേക്കാരനല്ല, ആരുടെയും യജമാനനുമല്ല. നിന്റെ ജീവിതപങ്കാളിയുടെയും മക്കളുടെയും പോലും ഒടേക്കാരന്‍ നീയല്ല. മറിച്ച്, വെറും കാവല്‍ക്കാരനും ശുശ്രൂഷകനുമാണ്. ഒടേക്കാരന്‍ ദൈവം മാത്രമാണ്. നിന്റെ ജീവന്റെയും സമ്പത്തിന്റെയും കാര്യത്തിലും ഇതു തന്നെയാണ് സത്യം.

യഥാകാലം ഫലം കൊടുക്കുകയാണ് കൃഷിക്കാരുടെ ജീവിതധര്‍മ്മം. ഫലം ശേഖരിക്കുന്നതിനായി ഉടമസ്ഥന്‍ നേരിട്ടല്ല മറിച്ച്, ഭൃത്യരെ അയയ്ക്കുകയാണ് ചെയ്യുന്നത്. ദൈവിക യജമാനന്‍ നമ്മുടെ ജീവിതത്തിലേയ്ക്ക് അയയ്ക്കുന്ന ഭൃത്യര്‍ക്ക് ഫലങ്ങള്‍ കൊടുക്കുകയാണ് നമ്മുടെ ജീവിതധര്‍മ്മം. എന്റെ ജീവിതത്തിലെ ദൈവീകപ്രതിനിധികളെ – ജീവിതപങ്കാളി, മക്കള്‍, കൂടപ്പിറപ്പുകള്‍ ഇലരെയൊക്കെ തിരിച്ചറിഞ്ഞ് യഥാകാലം അവര്‍ക്ക് ഫലങ്ങള്‍ നല്‍കണം.