സീറോ മലങ്കര ഒക്ടോബര്‍ 12 മര്‍ക്കോ. 10: 17-27 നിത്യജീവന്‍

ധനികന് തന്റെ സമ്പത്തെല്ലാം സ്വരുക്കൂട്ടിക്കൊണ്ടു തന്നെ പ്രമാണങ്ങള്‍ പാലിക്കാനായി (10:20-22). പ്രമാണങ്ങള്‍ പാലിച്ചിട്ടും സ്വന്തം സമ്പത്ത് ദരിദ്രര്‍ക്കു കൊടുക്കാനായില്ല. കാരണം, അവന്‍ കൊടുത്തു ശീലിച്ചിട്ടില്ല; സമ്പാദിച്ചു മാത്രമേ അവനു ശീലമുള്ളൂ. ശിഷ്യനാകുക എന്നാല്‍ കൊടുത്തു ശീലിക്കുക എന്നാണര്‍ത്ഥം. അവസാനം ഏറ്റവും വലിയ സമ്പത്തായ സ്വന്തം ജീവന്‍ കൊടുക്കാന്‍ സാധിക്കുക (8:34). നിന്റെ സമ്പത്ത് കൂടെയുളളവര്‍ക്ക് കൊടുത്തു ശീലിക്കുക. എങ്കില്‍ നിനക്ക് നിത്യജീവന്‍ കിട്ടും (8:35).