സീറോ മലങ്കര ജൂലൈ 27 മർക്കോ. 2: 18-22 സ്നേഹത്തിന്റെ രാജ്യം

ഫാ. നിര്‍മ്മലാനന്ദന്‍

തർക്കങ്ങൾക്കപ്പുറം പുതിയ രാജ്യത്തിന്റെ പിറവിയാണ് ഇവിടെ തുറന്നുവയ്ക്കുന്നത്. കഴിക്കുന്നതോ കഴിക്കാതിരിക്കുന്നതോ ക്രിസ്തുവിനെ സംബന്ധിച്ച് പ്രാധാന്യമുള്ളതല്ല. ഭക്ഷണത്തെക്കുറിച്ചുള്ള തർക്കത്തിൽ ഒരിക്കൽ, അകത്തോട്ടു പോകുന്നതല്ല വായിൽ നിന്നും പുറത്തേയ്ക്ക് വരുന്നതാണ് ഒരുവനെ ശുദ്ധനോ അശുദ്ധനോ ആക്കിമാറ്റുന്നത് എന്ന് വേദപഠിപ്പിക്കൽ. ഉപവാസത്തെക്കുറിച്ചുള്ള തർക്കം ക്രിസ്തു തന്റെ രാജ്യത്തെക്കുറിച്ച് പഠിപ്പിക്കുന്നതിന് ഉപയോഗിക്കുകയാണ്.

മണവാളന്റെയും മണവാട്ടിയുടെയും പ്രണയത്തിന്റെ ഓർമ്മപ്പെടുത്തലാണ് ക്രിസ്തു ഇവിടെ നടത്തുന്നത്. മനുഷ്യന് മനസ്സിലാകുന്ന പ്രണയത്തിന്റെ മനോഹരഭാഷ്യം. തർക്കങ്ങൾക്കപ്പുറം തമ്പുരാന്റെ സ്നേഹത്തിന്റെ രാജ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ ജീവിതത്തിൽ കാണിക്കുകയും ചെയ്യുന്നുണ്ട് ക്രിസ്തു, എനിക്ക് വേണ്ടി അവസാന തുള്ളി ചോര വരെയും കുരിശിൽ ചൊരിഞ്ഞുകൊണ്ട്. ഈ പുതിയ വീഞ്ഞ് ഉൾക്കൊള്ളണമെങ്കിൽ പുതിയ തോൽക്കുടം വേണം.

ഇന്നത്തെ സുവിശേഷത്തിന്റെ എന്നോടുള്ള ചോദ്യം ഇതാണ്. തമ്പുരാന്റെ പ്രണയം ഉൾക്കൊള്ളുവാൻ തക്കവണ്ണം ഞാൻ വളർന്നിട്ടുണ്ടോ? അതിന് പൗലോസ് ശ്ലീഹാ പറയും, ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെടണം. ഇനിയും ജീവിക്കുന്നത് ഞാനല്ല, ക്രിസ്തുവാണ്. പഴയ മനുഷ്യനെ ഉരിഞ്ഞുകളയുമ്പോൾ പുതിയ പ്രണയത്തിന്റെ വീഞ്ഞ് നിറയ്ക്കുവാൻ തക്കവണ്ണം ഞാൻ പരുവപ്പെടും. ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കട്ടെ.

ഫാ. നിർമ്മലാനന്ദൻ OIC 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.