സീറോ മലങ്കര ഒക്ടോബര്‍ 07 മത്തായി 8: 5-13 സ്പര്‍ശനം

ഒരു സ്പര്‍ശനത്തിന് വലിയ ഔഷധഗുണമുണ്ട്. യേശുവിന്റെ നന്മകള്‍ അവന്റെ സ്പര്‍ശനത്തിലൂടെ മറ്റുള്ളവരിലേയ്ക്ക് ഒഴുകുകയാണ്. നമ്മുടെ സ്പര്‍ശനത്തിനും ഈ മാസ്മരശക്തിയുണ്ട് പക്ഷേ, ഏറ്റവുമധികം ദുരുപയോഗിക്കപ്പെടുന്നതും ഈ അനുഗ്രഹം തന്നെ. ഒരു സാന്ത്വനസ്പര്‍ശം ലഭിക്കാതെ, കൈത്താങ്ങു കിട്ടാതെ, ഒരു പ്രോത്സാഹനസ്വരം കേള്‍ക്കാതെ പോകുന്നവരെ കൈനീട്ടി നമുക്കും സ്പര്‍ശിക്കാം.