സീറോ മലങ്കര ഒക്ടോബര്‍ 04 ലൂക്കാ 9: 51-62 ശിഷ്യനാകുക

പാമ്പുകള്‍ക്കും പറവകള്‍ക്കും ഒളിക്കാനും തല ചായ്ക്കാനും ഉചിതമായ സംവിധാനങ്ങളുണ്ടെങ്കിലും യേശുവിന് അതൊന്നുമില്ല. ജീവിതത്തില്‍ ഒരു സെക്യൂരിറ്റിയും ഇല്ലാത്ത യേശുവിന്റെ സെക്യൂരിറ്റി ദൈവമാണ്; ദൈവം കൂടെയുണ്ടൈന്നുള്ള വിശ്വാസമാണ്. ആ വിശ്വാസമുള്ളവനു മാത്രമേ മറ്റെല്ലാം ഉപേക്ഷിക്കാനാകൂ. ശിഷ്യനാകുക എന്നു പറഞ്ഞാല്‍ ദൈവം തരുന്ന സുരക്ഷിതത്വത്തില്‍ വിശ്വസിക്കുന്നവനാകുക എന്നാണ് അര്‍ത്ഥം.