സീറോ മലങ്കര സെപ്റ്റംബര്‍ 30 യോഹ 1: 47-51 തിരിച്ചറിവ്

നഥാനിയേലിന്റെ ആദ്യ ചോദ്യം, നസ്രത്തില്‍ നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ എന്നാണ് (1:46). വന്ന് കണ്ടുകഴിയുമ്പോള്‍ അവന്‍ യേശുവിനെ ദൈവപുത്രനായി തിരിച്ചറിയുന്നു (1:49). വന്ന് നേരിട്ട് കാണുന്നതിലൂടെയാണ്, കണ്ട് അനുഭവിക്കുന്നതിലൂടെയാണ് ഒരാളിലെ ദൈവപുത്രത്വത്തെ നീ തിരിച്ചറിയുന്നത്. അകലെ നിന്നുകൊണ്ട് ആരെക്കുറിച്ച് അഭിപ്രായം പറഞ്ഞാലും തെറ്റിയെന്നിരിക്കും. അതിനാല്‍ നീ അടുത്ത് വരിക, നേരിട്ടറിയുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.