സീറോ മലങ്കര സെപ്റ്റംബർ 26 മത്തായി 16: 5-12 (സ്ലീബായ്ക്കു ശേഷം രണ്ടാം ഞായർ) പുളിമാവ്

ഫാ. ആബേൽ OIC

മിക്കവാറും എല്ലാ സുവിശേഷഭാഗങ്ങളും ഓരോ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ഫരിസേയരുടെയും സദൂക്കായരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളാൻ യേശു ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകുന്നതാണ് ഈ സുവിശേഷഭാഗത്തിന്റെ പശ്ചാത്തലം. പുളിമാവ് എന്നതുകൊണ്ട് യേശു ഉദ്ദേശിക്കുന്നത് തെറ്റായ പ്രബോധനത്തെയാണ്. മത്തായിയുടെ സുവിശേഷത്തിൽ തെറ്റായ പഠിപ്പിക്കലുകൾക്കെതിരെ കൃത്യമായ താക്കീതുകൾ നൽകുന്നത് നമുക്ക് കാണാൻ കഴിയും. പുളിമാവ് തെറ്റിനെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഒരു നല്ല ശിഷ്യൻ എല്ലായ്പ്പോഴും വചനം ശരിയായ രീതിയിൽ മനസിലാക്കുന്നവനും വചനത്തോട് വിശ്വസ്തത പുലർത്തുന്നവനും ആയിരിക്കണമെന്ന് സുവിശേഷകൻ ഒർമ്മിപ്പിക്കുന്നു.

സന്ദേശം

ഈ വർത്തമാനകാലഘട്ടത്തിൽ വിശ്വസത്തേയും വിശ്വാസസംഹിതകളെയും താറടിച്ചു കാട്ടുന്ന പ്രവണത ഏറെയാണ്. വാർത്താമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിൽ കൂടെയും ഇതിന്റെ അതിപ്രസരം ഒരുപരിധി വരെയും നമുക്ക് മനസിലാക്കാൻ കഴിയും. കൃത്യമായ പദ്ധതികളോടെയാണ് ഈ മുന്നേറ്റങ്ങൾ നടക്കുന്നത്. ഇവിടെ നന്മയും തിന്മയും തമ്മിൽ തിരിച്ചറിയാൻ നമുക്ക് സാധിക്കണം. യേശു പറയുന്ന ഫരിസേയരുടെയും സദൂക്കായരുടെയും പുളിമാവ് ഇന്നും നമ്മുടെ ഇടയിലുണ്ട്; നാളെയും ഉണ്ടാകും. ഈ തെറ്റിനെ തിരിച്ചറിയാൻ നമുക്കു ചുറ്റും പതിയിരിക്കുന്ന ചതിക്കുഴികൾ തിരിച്ചറിയാൻ നമുക്ക് സാധിക്കണം.

ഫാ. ആബേൽ OIC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.