സീറോ മലങ്കര ജൂലൈ 26 ലൂക്കാ 13: 6-9 കരുണയും അന്ത്യവിധിയും

ഫാ. നിര്‍മ്മലാനന്ദന്‍

നിലത്തെ വളം മുഴുവന്‍ വലിച്ചെടുത്ത് തന്റെ തടി വലുതാക്കുക മാത്രം ചെയുന്ന ഒരു വൃക്ഷത്തെക്കുറിച്ചാണ് ഇന്നത്തെ ഉപമ. എന്തിനു വേണ്ടിയാണ് തോട്ടക്കാരന്‍ തന്നെ നട്ടതെന്ന ബോദ്ധ്യം ഇല്ലാതെ പോയ വൃക്ഷം. ഇലയും തടിയും ആവശ്യത്തിലേറെ. മനുഷ്യന് പ്രയോജനപ്പെടുന്ന അത്തിപ്പഴം മാത്രം അതില്‍ ഉണ്ടാകുന്നില്ല. ബൈബിളിന്റെ ആകെത്തുകയാണ് ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്. എല്ലാ വഴികളും എന്നെ ക്ഷണിക്കുന്നത് ഞാന്‍ എന്തായിത്തീരണമോ അതാകാന്‍ വേണ്ടിയാണ്.

രണ്ടു കാര്യങ്ങള്‍ ഇന്നത്തെ ചെറിയ വേദഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ക്രിസ്തുവിന്റെ അനന്തമായ കരുണയും അതിനു ശേഷമുള്ള അന്ത്യവിധിയും. ഇന്നു വരെയായിരുന്നു നിന്റെ ജീവിതം. നാളത്തേത് തമ്പുരാന്‍ അധികമായി തരുന്നതാണ്. ഇന്നു വരെ എനിക്ക് വേണ്ടതെല്ലാം ദൈവം ധാരാളമായി നല്‍കി. ഇതെല്ലാം ആവോളം നുകര്‍ന്നിട്ടും ഉണ്ടാകേണ്ട ഫലം എന്നില്‍ ഉണ്ടായോ എന്നതാണ് ചോദ്യം. അതോ തടിയും ഇലയും മാത്രം മാറിപ്പോയോ? സമയവും ആരോഗ്യവും ധനവും ഒക്കെ നാം നമ്മുടെ സമൂഹത്തില്‍ നിന്നും സ്വീകരിക്കുന്നവയാണ്‌. ഉപമയിലെ വൃക്ഷത്തെപ്പോലെ എന്റെ സ്വാര്‍ത്ഥത മാത്രം പരിപോഷിപ്പിക്കപ്പെടുന്നു. സഭക്കും സമൂഹത്തിനും എന്നെക്കൊണ്ട് എന്ത് പ്രയോജനം?

എന്നെ ഭയപ്പെടുത്തേണ്ടത് ഇന്നത്തെ സുവിശേഷത്തിന്റെ അവസാന ഭാഗമാണ്. മേലില്‍ അത് ഫലം നല്‍കിയില്ലെങ്കില്‍ വെട്ടിക്കളയപ്പെടും. ആര്‍ക്കും പ്രയോജനമില്ലാത്ത പാഴ്ത്തടി ആയിപ്പോകരുതേ എന്ന് പ്രാര്‍ത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. നിര്‍മ്മലാനന്ദന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.