സീറോ മലങ്കര സെപ്റ്റംബര്‍ 21 യോഹ. 10: 11-16 ആടുകള്‍ക്കു വേണ്ടി ജീവന്‍ അര്‍പ്പിക്കുന്ന ഇടയന്‍

ആടുകള്‍ സ്വന്തമായുള്ളവനാരോ അവനാണ് ഇടയന്‍. സ്വന്തമെന്നു പറയാന്‍ ആരെങ്കിലുമൊക്കെ ഉള്ളവനു മാത്രമേ ഇടയനാകാന്‍ പറ്റൂ എന്നര്‍ത്ഥം. നീ എന്റെ സ്വന്തമാണ്, ഞാന്‍ നിന്റെ സ്വന്തവും എന്ന പാരസ്പരികതയാണ് ഇടയസ്വത്വത്തിന്റെ ഹൃദയം. കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ ബന്ധം വളര്‍ന്നു വരുന്നത്. നിന്റെ ഹൃദയബന്ധങ്ങളെ വളര്‍ത്തിയെടുത്താല്‍ നിനക്ക് നല്ല ഇടയനാകാന്‍ പറ്റും.