സീറോ മലങ്കര സെപ്റ്റംബര്‍ 18 മത്തായി 24: 3-8 നോട്ടം ഈശോയില്‍ ഉറപ്പിക്കുക

‘ആരും നിങ്ങളെ വഴി തെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍’ (4) എന്ന് ഈശോ പറയുന്നു. വഴി തെറ്റിക്കാന്‍ പലരും വരുന്ന കാലമാണ്. മനുഷ്യന്‍ സഹനങ്ങളിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോകുമ്പോള്‍, സഹായവുമായി പലരും കടന്നുവരും. പക്ഷേ, അവരൊന്നും യഥാര്‍ത്ഥ സഹായം തരില്ല എന്നു തീര്‍ച്ചയാണ്.

നോട്ടം ഈശോയില്‍ ഉറപ്പിക്കുകയാണ് ജീവിതത്തില്‍ വഴി തെറ്റാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. മറ്റെവിടെ ജീവിതത്തിന്റെ കേന്ദ്രം ഉറപ്പിക്കാന്‍ ശ്രമിച്ചാലും അതെല്ലാം നമ്മളെ കൂടുതല്‍ പരാജയത്തിലേയ്ക്ക് നയിക്കുകയേ ഉള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.