സീറോ മലങ്കര സെപ്റ്റംബര്‍ 17 മത്തായി 23: 1-12 നിങ്ങള്‍ക്ക് ഒരു നിറമേ പാടുള്ളൂ

പ്രകടനങ്ങളും പ്രദര്‍ശനങ്ങളും മതജീവിതത്തിന്റെ ആന്തരീകതയെ തിന്നുന്ന കാലമാണിത്. സ്ഥലവും സാഹചര്യവും അനുസരിച്ചു മാത്രം ഡയലോഗ് പറയുന്നവരാണ്. അവര്‍ക്ക് ‘അതെ’ എന്നോ ‘അല്ല’ എന്നോ പറയാന്‍ സാധിക്കില്ല. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അവര്‍ക്കില്ല.

ജോര്‍ദ്ദാന്‍ തീരത്തും, വിജാതീയരുടെ ഗലീലികളിലും, ശിമയോന്റെ അത്താഴ മേശകളിലും, നഥാനിയേലിന്റെ അത്തിമരച്ചുവട്ടിലും, പീലാത്തോസിന്റെ അരമനയിലും, സക്കേവൂസിന്റെ ഭവനത്തിലും, ലേവിയുടെ ചുങ്കസ്ഥലത്തും നിറം മാറാതെ സ്ഥിതപ്രജ്ഞനായി നിന്നവന്‍ നമ്മോടും പറയുന്നു: “നിങ്ങള്‍ ഓന്തുകളല്ല; മനുഷ്യരാണ്. നിങ്ങള്‍ക്ക് ഒരു നിറമേ പാടുള്ളൂ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.