സീറോ മലങ്കര സെപ്റ്റംബര്‍ 15 ലൂക്കാ 17: 20-35 ദൈവരാജ്യം

നീ ക്രിസ്തുമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവനാണോ? എങ്കില്‍ ഒരിക്കലും ദൈവരാജ്യത്തിന്റെ അടയാളങ്ങളെ അന്വേഷിക്കരുത്. കാരണം, ദൈവരാജ്യം എന്നത് പിതാവിനോടുള്ള ഐക്യത്തില്‍, പുത്രനോടുള്ള സ്‌നേഹത്തില്‍, പരിശുദ്ധാത്മാവിനോടുള്ള സഹവാസത്തില്‍ നീയും നിന്റെ സഹോദരങ്ങളും ഒന്നായിരിക്കുന്ന അവസ്ഥയാണ്. ആ അവസ്ഥയെ സ്വന്തമാക്കി ജീവിക്കുന്നവന്‍ എന്തിന് വിശ്വസിക്കുകയും അനുഭവിക്കുകയും ജീവിക്കുകയും ചെയ്യുന്നതിന് അതീതമായവയെ കാത്തിരിക്കണം?

അനുദിന ജീവിതത്തിന്റെ സാധാരണ കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനിടയിലാണ് ദൈവരാജ്യാനുഭവം ഉണ്ടാകേണ്ടത്. മുന്‍കൂട്ടിയുള്ള അറിയിപ്പുകളും ഓര്‍മ്മപ്പെടുത്തലുകളും ശ്രദ്ധ ക്ഷണിക്കലുകളും ഉണ്ടാകുമെന്ന് കരുതി അലസത കാണിക്കരുത്. ഇന്നു തന്നെ ഒരുങ്ങണം. ജാഗ്രത കൈവിടരുത്. എപ്പോഴും ഒരുക്കമുള്ളവരായിരിക്കണം. കാരണം, ദൈവരാജ്യം നമ്മുടെ ഇടയില്‍ തന്നെയാണ്.