സീറോ മലങ്കര സെപ്റ്റംബര്‍ 12 മര്‍ക്കോ. 8: 22-26 യഥാര്‍ത്ഥ കാഴ്ച

ആദ്യം അന്ധന്‍ പറയുന്നത്: ‘ഞാന്‍ മനുഷ്യനെ കാണുന്നു; എന്നാൽ, അവര്‍ മരങ്ങളെപ്പോലെ ഇരിക്കുന്നു.’ അന്ധന്‍ മരങ്ങളെപ്പോലെയാണ് മനുഷ്യരെ കാണുന്നത്. മനുഷ്യരെ മനുഷ്യരായി കാണാതെ മരങ്ങളെപ്പോലെ കാണുന്നു. അതിനര്‍ത്ഥം വ്യക്തിയെ വ്യക്തിയായി കാണാതെ ഉപയോഗത്തിനുള്ള ഒരു വസ്തുവായി കാണുന്നു എന്നാണ്.

നമ്മുടെ ജീവിതത്തിൽ നമ്മൾ മനുഷ്യരെ, മനുഷ്യരായാണോ കാണുന്നത് അതോ ഉപയോഗത്തിനുള്ള വസ്തുവായാണോ. എന്റെ ഒപ്പമുള്ളവരെ എന്നെപ്പോലെയുള്ള മനുഷ്യനായി കാണാന്‍ സാധിക്കുമ്പോഴേ എനിക്കും യഥാര്‍ത്ഥ കാഴ്ച ലഭിച്ചു എന്ന് പറയാന്‍ സാധിക്കൂ.