സീറോ മലങ്കര സെപ്റ്റംബര്‍ 11 മര്‍ക്കോ. 11: 20-26 തരു

‘തരു’ന്നതാണ് ‘തരു’ അല്ലെങ്കില്‍ മരം. പ്രധാനമായും ഒരു മരം തരുന്നത് കനി അഥവാ ഫലമാണ്. അതില്ലാതെ വന്നാല്‍, തരുവാന്‍ ഫലമില്ലെങ്കില്‍ പിന്നെ ‘തരു’വിന്റെ അസ്തിത്വത്തിന് അര്‍ത്ഥമില്ല. നിലം വൃഥാ പാഴാക്കുന്നതിനു മാത്രമാണ് അതു പിന്നെ നിലനില്‍ക്കുന്നത്.

നല്‍കാന്‍ നിയോഗിക്കപ്പെട്ടതിന് നല്‍കാനാകുന്നില്ലെങ്കില്‍ പിന്നെ അതു നിലനില്‍ക്കാതിരിക്കുന്നതായിരിക്കും ഭേദം. ഫലം നല്‍കുന്നവരായി അസ്തിത്വം അര്‍ത്ഥപൂര്‍ണ്ണമാക്കുക.