സീറോ മലങ്കര സെപ്റ്റംബര്‍ 09 ലൂക്കാ 8: 16-21 ദൈവവചനം അനുസരിച്ച് പ്രവര്‍ത്തിക്കുക

വിളക്ക് കൊളുത്തപ്പെടുന്നത് അന്ധകാരത്തെ അകറ്റാന്‍ വേണ്ടിയാണ്. ഉചിതമായ സ്ഥാനത്ത് വിളക്ക് പ്രതിഷ്ഠിക്കപ്പെടുമ്പോഴെല്ലാം അന്ധകാരത്തെ അകറ്റി അത് പ്രകാശം പരത്തും.

നിന്റെ ഉള്ളില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്ന അനന്ത നന്മകളുടെ നിക്ഷേപത്തെ, വെളിച്ചത്തെ നിനക്കു വേണ്ടി മാത്രം മൂടിവയ്ക്കരുത്. കാരണം, ദൈവം ആര്‍ക്കും ഒന്നും സ്വന്തമായി നല്‍കാറില്ല. മറ്റുള്ളവര്‍ക്ക് പങ്കുവച്ചു കൊടുക്കാനായി അനുയോജ്യരായ ചിലരെ ദൈവം ഏല്‍പ്പിക്കുന്നു എന്നു മാത്രം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.