സീറോ മലങ്കര സെപ്റ്റംബര്‍ 04 മര്‍ക്കോ. 11: 27-33 യേശുവിന്റെ അധികാരം

അധികാരമുള്ളവനെപ്പോലെയാണ് യേശു പഠിപ്പിച്ചത്. ‘എന്നാല്‍, ഞാന്‍ നിങ്ങളോട് പറയുന്നു’ എന്ന വാക്കുകളിലൂടെ നിയമങ്ങള്‍ക്ക് പുതിയ വ്യാഖ്യാനം നല്‍കി. നിഷേധ്യമായ പലതും പ്രവര്‍ത്തിച്ചു. വാക്കും പ്രവര്‍ത്തിയും ഒത്തുപോകുന്നതായിരുന്നു യേശുവിന്റെ ശൈലി. നിയമങ്ങളുടെ ബലത്തിലല്ല യേശുവിന്റെ അധികാരം നിലനിന്നിരുന്നത്. ദൈവപുത്രനെന്ന സ്ഥാനത്തിലായിരുന്നു അത് അധിഷ്ഠിതമായിരുന്നത്.