സീറോ മലങ്കര സെപ്റ്റംബര്‍ 02 ലൂക്കാ 1: 26-38 വ്യവസ്ഥ ഇല്ലാതെയുള്ള കീഴടങ്ങല്‍

മറിയം പറഞ്ഞു: ”ഇതാ കര്‍ത്താവിന്റെ ദാസി. നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ” (1:38).

വ്യവസ്ഥ ഇല്ലാതെയുള്ള കീഴടങ്ങലാണിത്. ഒരു വ്യവസ്ഥയുമില്ലാതെ ദൈവതിരുമുമ്പില്‍ കീഴടങ്ങിയതിനാല്‍ ഒരു പ്രതിബന്ധവുമില്ലാതെ ദൈവികത അവള്‍ക്ക് പൂര്‍ണ്ണമായി സ്വീകരിക്കാനുമായി. അങ്ങനെ ദൈവപുത്രന് ജന്മം കൊടുക്കാനുമായി.

ദൈവത്തിന് നീ പൂര്‍ണ്ണമായി നിന്നെ വിട്ടുകൊടുത്താല്‍ ദൈവവും നിനക്ക് പൂര്‍ണ്ണമായി വിട്ടുതരും.