സീറോ മലങ്കര സെപ്റ്റംബര്‍ 01 മത്തായി 20: 17-28 രക്ഷാകരം

മനുഷ്യനില്‍ രണ്ട് ആഭിമുഖ്യങ്ങളുണ്ട്.

1. എല്ലാം സ്വന്തമാക്കി സ്വയം വലുതാകണമെന്ന താല്പര്യം
2. സ്‌നേഹിതര്‍ക്കായി സ്വയം നഷ്ടപ്പെടുത്താനും, കൊടുക്കാനുമുള്ള പ്രവണത.

സെബദീപുത്രന്മാര്‍ ആദ്യത്തെ പ്രവണതയുടെ ആള്‍രൂപങ്ങളാണ്. നിസ്വാര്‍ത്ഥമായ ആത്മത്യാഗത്തെ പ്രതിനിദാനം ചെ യ്യുന്നത് യേശുവാണ്. ഈ രണ്ടു ഭാവങ്ങളും നിന്നിലുണ്ട്. എനിക്ക് എന്തു കിട്ടും, എന്ത് നേടിയെടുക്കാനാവും എന്നത് മാനുഷീക പ്രവണതയാണ്. എനിക്ക് എന്തു കൊടുക്കാനാകും എന്ന് അന്വേഷിക്കുമ്പോള്‍ നിന്നില്‍ ദൈവിക പ്രവണതയാണെന്ന് ഉറപ്പിക്കാം.

നിന്റെ ജീവിതസഹനവും ക്ലേശവും മറ്റുള്ളവരുടെ മോചനദ്രവ്യമാകുമ്പോള്‍ (20:28) നിന്റെ സഹനം രക്ഷാകരമാവുകയാണ്. നിന്റെ പ്രിയപ്പെട്ടവള്‍ക്ക്/ പ്രിയപ്പെട്ടവന് സന്തോഷവും സമാധാനവും സൗഖ്യവും പകരാന്‍ നീ സഹനവും ആത്മത്യാഗവും ഏറ്റെടുക്കുമ്പോള്‍ നീ ക്രൂശിതന്റെ പാതയിലാണ്. അപ്പോഴാണ് നിന്റെ ജീവിതം രക്ഷാകരമാകുന്നത്.