സീറോ മലങ്കര ആഗസ്റ്റ് 28 യോഹ. 15: 1-8 വെട്ടിയൊരുക്കുന്നു

കൃഷിക്കാരന്‍ എല്ലാ ശാഖകളെയും വെട്ടുന്നു. നല്ല ശാഖയ്ക്കും മോശം ശാഖയ്ക്കും വെട്ടേല്‍ക്കും (15:2).

എല്ലാവരുടെയും ജീവിതത്തില്‍ നൊമ്പരവും മുറിവുകളുമുണ്ട് എന്നര്‍ത്ഥം. അപ്പോള്‍ ശാഖകളെ വ്യത്യസ്തമാക്കുന്നത് വെട്ട് കിട്ടുന്നുണ്ടോ ഇല്ലയോ എന്നുള്ളതല്ല. മറിച്ച്, വെട്ട് കിട്ടുമ്പോഴുള്ള ശാഖകളുടെ പ്രതികരണമാണ്. ജീവിതത്തില്‍ നൊമ്പരവും വേദനയും ഉണ്ടാകുമ്പോള്‍ ഓര്‍ക്കുക. കൃഷിക്കാരന്‍ നിന്നെ വെട്ടിയൊരുക്കുകയാണ്; നിന്നെ വിളിക്കുകയാണ് തായ്ത്തടിയോടു ചേര്‍ന്നുനില്‍ക്കാന്‍…