സീറോ മലങ്കര ആഗസ്റ്റ് 23 ലൂക്കാ 17: 3-10 ക്രിസ്തുശിഷ്യൻ

ഫാ. സാമുവേൽ തൊണ്ടുപറമ്പിൽ

വി. ലൂക്കായുടെ സുവിശേഷം 17 -ആം അദ്ധ്യായം മൂന്നു മുതൽ 10 വരെയുള്ള തിരുവചനങ്ങളാണ് ഇന്നത്തെ നമ്മുടെ വിചിന്തനവിഷയം. ക്രിസ്തുനാഥൻ ക്രിസ്തുശിഷ്യനു നൽകുന്ന ഉപദേശങ്ങളാണ് നാം ഈ വാക്യങ്ങളിൽ കാണുന്നത്.

ക്രിസ്തുശിഷ്യനോടുള്ള ഒന്നാമത്തെ ഉപദേശം, മറ്റുള്ളവർക്ക് ഇടർച്ച കൊടുക്കാതിരുന്നാൽ മാത്രം പോരാ, മറ്റുള്ളവരുടെ പാപങ്ങളും ഇടർച്ചകളും നാം ക്ഷമിക്കുകയും വേണം എന്നതാണ്. ഇവിടെ പരസ്നേഹത്തെയും ക്ഷമിക്കുന്ന മനഃസ്ഥിതിയെയും കർത്താവ് എത്ര നിർബന്ധപൂർവ്വം വീക്ഷിക്കുന്നുവെന്ന് കാണാം. ഒരു ദിവസത്തിൽ ഏഴു പ്രാവശ്യം നിന്നോട് തെറ്റ് ചെയ്താലും ഏഴു പ്രാവശ്യവും ക്ഷമിക്കണമെന്ന കല്പനയിലൂടെ ക്രിസ്തുനാഥന്റെ അളവറ്റ കരുണയുടെ മുഖം കാണിച്ചുതരുന്നു.

രണ്ടാമതായി, ക്രിസ്തുനാഥൻ ശിഷ്യരോട് നിങ്ങൾ വിശ്വാസം വളർത്തുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്നവരാകണം എന്ന് ഉപദേശിക്കുന്നു. മൂന്നാമതായി, ഒരു ചെറിയ ഉപമയിൽ നിന്ന് വലിയ ഒരു കാര്യം ഈശോ ക്രിസ്തുശിഷ്യനെ പഠിപ്പിക്കുന്നു. ക്രിസ്തുശിഷ്യനെ ഏല്പിച്ച ജോലി ചെയ്തതിനു ശേഷം എന്നെ അനുഗ്രഹിക്കുവാൻ കടപ്പെട്ടിരിക്കുന്നു എന്ന ചിന്തക്കു പകരം, എന്നെ ഏല്പിച്ച ജോലി ദൈവസഹായത്താൽ ഭംഗിയായി ചെയ്തു എന്ന് പറയാൻ സാധിക്കണമെന്ന് ഈ ഉപമയിലൂടെ യേശു പഠിപ്പിക്കുന്നു.

പ്രിയമുള്ളവരേ, ക്രിസ്തുനാഥന്റെ ഈ ഉപദേശങ്ങൾ ക്രിസ്തുശിഷ്യനിൽ പാലിക്കപ്പെടുന്നുണ്ടോ എന്ന് നമുക്കോരോരുത്തർക്കും ചിന്തിക്കാം.

1. ഞാൻ മറ്റുള്ളവർക്ക് ഇടർച്ചയ്ക്ക് കാരണമായിട്ടുണ്ടോ?
2. മറ്റുള്ളവരുടെ ഇടർച്ചകളും ബലഹീനതകളും ക്ഷമിക്കുവാൻ സാധിച്ചിട്ടുണ്ടോ?
3. വിശ്വാസത്തിൽ ഒരു കടുകുമണിയോളം ആഴപ്പെടുവാൻ സാധിച്ചിട്ടുണ്ടോ?
4. എല്ലാം ദൈവദാനമാണെന്ന് ചിന്തിക്കുവാൻ സാധിച്ചിട്ടുണ്ടോ?

ദൈവമേ, നല്ല ക്രിസ്തുശിഷ്യനാകുവാൻ എന്നെയും അനുഗ്രഹിക്കേണമേ.

ഫാ. സാമുവേൽ തൊണ്ടുപറമ്പിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.