സീറോ മലങ്കര ആഗസ്റ്റ് 20 മര്‍ക്കോ. 6: 7-13 ദൈവാശ്രയത്വം

ശിഷ്യരെ അയയ്ക്കുമ്പോള്‍ യേശു കൊടുക്കുന്ന നിര്‍ദ്ദേശങ്ങളില്‍ പ്രധാനം, യാത്രയില്‍ അപ്പമോ സഞ്ചിയോ പണമോ കരുതരുത് എന്നാണ് (6:8). അതായത്, ശിഷ്യന്റെ വിശ്വാസവും ആശ്രയത്വവും സ്വന്തം കീശയിലെ പണത്തിലോ, സഞ്ചിയിലെ അപ്പത്തിലോ ആകരുത്. മറിച്ച്, ദൈവത്തിന്റെ പരിപാലനയില്‍ ആയിരിക്കണം എന്നര്‍ത്ഥം.

മാളവും കൂടുമില്ലാതെ സഞ്ചരിച്ച പാലസ്തീനായിലെ പഥികനായ യേശുവാണ് ദൈവാശ്രയത്വത്തെക്കുറിച്ചുളള ജീവിതപാഠം ശിഷ്യര്‍ക്ക് കൊടുക്കുന്നത്. ദൈവാശ്രയത്വത്തിന്റെ മാതൃകയാണ് യേശു. അവനെ അനുകരിച്ച് ശിഷ്യനും ദൈവപരിപാലനയില്‍ ആശ്രയിക്കണം.