സീറോ മലങ്കര ആഗസ്ത് 11 മത്തായി 21: 28-32 സ്വര്‍ഗ്ഗരാജ്യ പ്രവേശനം

പറയുന്ന വാക്കല്ല, ചെയ്യുന്ന പ്രവൃത്തിയാണ് പ്രധാനം. ദൈവഹിതം ഉള്‍ക്കൊള്ളുന്ന ദൈവവചനത്തിന്റെ അറിവും പ്രഘോഷണവുമല്ല സ്വര്‍ഗ്ഗരാജ്യ പ്രവേശനത്തിന്റെ മാനദണ്ഡം. മറിച്ച്, ദൈവഹിതം പ്രവൃത്തിയിലാക്കുകയാണ് സ്വര്‍ഗ്ഗരാജ്യ പ്രവേശനത്തിനുള്ള മാര്‍ഗ്ഗം. അറിയുന്നതും വിശ്വസിക്കുന്നതും പ്രവൃത്തിയായി ഫലപ്രാപ്തിയിലെത്തുമ്പോഴാണ് ദൈവരാജ്യം സമാഗതമാകുന്നത്.