സീറോ മലങ്കര ആഗസ്റ്റ് 10 യോഹ. 12: 44-50 ദൈവാനുഭവം

എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു.

കണ്ടുമുട്ടിയവര്‍ക്കൊക്കെ സമൃദ്ധമായ ഒരു ദൈവാനുഭവത്തിന്റെ നിലാപ്പെയ്ത്ത് സമ്മാനിച്ചവന്റെ നാമമാണ് ക്രിസ്തു. എന്റെയടുത്ത് വരുന്നവരൊക്കെ ദൈവത്തിലേയ്ക്കു തിരിയാനുള്ള ഒരു നിമിത്തമാവണം ഞാന്‍ എന്നതാണ് അതിലെ ആത്മീയസൂചന.