സീറോ മലങ്കര ആഗസ്റ്റ് 09 മര്‍ക്കോ. 3: 13-19 ഹൃദയപൊരുത്തം

യേശു, തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേയ്ക്ക് വിളിച്ചു എന്നാണ് തിരുവചനം (3:13).

അടുത്തേയ്ക്ക് കൊണ്ടുവരുന്നതിന്റെയും കൂടെയാക്കുന്നതിന്റെയും മാനദണ്ഡം നിന്റെ ഹൃദയത്തിന്റെ ഇഷ്ടങ്ങള്‍ തന്നെയാകണം. നിന്റെ ഹൃദയത്തിന്റെ ഇഷ്ടങ്ങളെ നീ തിരിച്ചറിയുക എന്നതാണ് ആദ്യപടി. എന്നിട്ട് ഹൃദയപൊരുത്തം ഉള്ളവരുമായി ഒരുമിച്ചാകുമ്പോഴാണ് ജീവിതം സമാധാനപൂര്‍ണ്ണമാകുന്നത്.

ഹൃദയപൊരുത്തമുള്ളവരുമായി ഒരുമിച്ചാകാന്‍ നീ സമയവും അവസരവും കണ്ടെത്തണം; ഹൃദയത്തിന്റെ ഇഷ്ടങ്ങളെ അവരുമായി പങ്കുവയ്ക്കുവാനും. നിന്റെ ജീവിതം സന്തോഷകരമാക്കാനുള്ള മാര്‍ഗ്ഗമിതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.