ശ്രദ്ധയും വിശ്വാസവും യേശുവില്‍ കേന്ദ്രീകൃതമായാല്‍ ശിഷ്യസമൂഹം മുങ്ങിത്താഴില്ല. ജലത്തിനു മുകളിലൂടെ നടക്കുന്നതും പത്രോസാണ് (14:29); മുങ്ങിത്താഴുന്നതും പത്രോസാണ് (14:30).
ആഞ്ഞടിക്കുന്ന കാറ്റിനെ കണ്ട് ഭയപ്പെടുമ്പോള്‍ അവന് മുങ്ങിത്താഴുന്നു. യേശുവിനെക്കണ്ട് ധൈര്യപ്പെടുമ്പോള്‍ (14:28-29) അവന് ജലത്തിനു മുകളിലൂടെ നടക്കുന്നു. നമ്മുടെ ശ്രദ്ധ എവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്? അതനുസരിച്ചിരിക്കും നമ്മുടെ അദ്ധ്വാനഫലങ്ങള്‍.