സീറോ മലങ്കര ആഗസ്റ്റ് 05 ലൂക്കാ 12: 39-48 ഓര്‍മ്മപ്പെടുത്തല്‍

നിനക്ക് ലഭിച്ചിരിക്കുന്ന ആരോഗ്യവും, സമ്പത്തും, കഴിവുകളും, സുഹൃദ്‌സമ്പത്തും നിനക്കുള്ള ഉത്തരവാദിത്വമാണ് നിന്നെ ഓര്‍മപ്പെടുത്തുന്നത്. ലഭിച്ചതു പോലെ കൊടുക്കാനുള്ള നിന്റെ കടമ. കൂടുതല്‍ സ്വീകരിച്ചിരിക്കുന്ന നീ, കൂടുതല്‍ കൊടുക്കാന്‍ കടപ്പെട്ടിരിക്കുന്നു. അങ്ങനെ കൂടുതല്‍ കൊടുക്കുമ്പോഴാണ് പിന്നെയും കൂടുതല്‍ സ്വീകരിക്കാന്‍ നീ യോഗ്യനാകുന്നത്.