സീറോ മലങ്കര ഒക്ടോബർ 21 ലൂക്കാ 6: 1-5 സാബത്തിനെക്കുറിച്ച് തർക്കം

ഫാ. ജിനോ ആറ്റുമാലില്‍

ഈ സുവിശേഷഭാഗത്തിന്റെ പശ്ചാത്തലമായി വർത്തിക്കുന്നത് ഗോതമ്പുവയലും സാബത്തുമാണ്. യഹൂദരുടെ ആത്മീയതയുടെ ആകെത്തുകയായി കരുതാവുന്നതാണ് സാബത്താചരണം. വിശ്രമിക്കുക, വിരാമമിടുക, എന്നീ അർത്ഥങ്ങൾ വരുന്ന ‘സാബത്ത്’ എന്ന ഹീബ്രൂ വാക്കിൽ നിന്നാണ് സാബത്ത് എന്ന പദത്തിന്റെ ഉത്ഭവം.

ശിഷ്യരുടെ വിശപ്പാണ് വചനഭാഗത്തെ പ്രതിസന്ധിയുടെ മൂലകാരണം. വിശക്കുന്ന വയറും ശിഷ്യത്വവും തമ്മിലുള്ള ബന്ധത്തെയാണ് സുവിശേഷകൻ ഇവിടെ സൂചിപ്പിക്കുന്നത്. സാബത്തിൽ ഭക്ഷിക്കുന്നത് തെറ്റല്ല. .കാരണം, സാബത്ത് ആഘോഷദിനമാകുന്നു. എന്നാൽ ശിഷ്യന്മാർ കതിർ പറിച്ചതും (വിളവെടുപ്പ്), ഉമി ഉരിഞ്ഞുമാറ്റിയതും (ഭക്ഷണം ഒരുക്കുന്നത്) സാബത്ത് ലംഘനമാണ്. വിശപ്പിന്റെ നിലവിളിക്ക് ഉത്തരം കൊടുക്കാതെ അനുഷ്ഠാനപരതയിൽ ഒരുങ്ങുന്ന മതാത്മകതക്കെതിരയുള്ള ക്രിസ്തുവിന്റെ വിധിയെഴുത്താണ് ഈ വേദഭാഗം.

1 സാമുവേൽ 21 -ൽ വിവരിക്കുന്ന, ദാവീദ് രാജാവിന്റെ കാഴ്ചയപ്പ ഭോജനത്തെയാണ് ക്രിസ്തു ഉദാഹരണമായി അവതരിപ്പിക്കുന്നത്. ദാവീദ് ദേവാലയത്തിൽ കയറി കാഴ്ചയപ്പം ഭക്ഷിച്ചത് നിയമലംഘനമാണോ എന്ന വിഷയം യഹൂദറബ്ബിമാരുടെ നിരന്തരമായ അപഗ്രഥനവിഷയമായിരുന്നു. ദൈവത്തിന്റെ അഭിഷിക്തനായ ദാവീദ് പ്രാണരക്ഷാർത്ഥം ചെയ്ത പ്രവർത്തി ആയതിനാൽ അത് ന്യായീകരിക്ക തക്കാതാണെന്ന് അവർ വ്യാഖാനിച്ചിരുന്നു.

ഫാ. ജിനോ ആറ്റുമാലിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.