സീറോ മലങ്കര ആഗസ്റ്റ് 20 മർക്കോ. 6: 7-13 അനുതാപത്തിന്റെ സുവിശേഷം

ഫാ. ഓസ്റ്റിൻ ജോൺ തെക്കേതിൽ

യേശു തന്റെ ശിഷ്യന്മാരെ ദൗത്യം നൽകി അയയ്ക്കുന്നതാണ് ഇന്നത്തെ വിചിന്തനഭാഗം. പിശാചുക്കളെ ബഹിഷ്കരിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനുമുള്ള സർവ്വ അധികാരവും അവർക്ക് നൽകിയാണ് യേശു അവരെ അയയ്ക്കുന്നത്. യാത്രക്ക് പുറപ്പെടുമ്പോൾ അവർ പാലിക്കേണ്ട ചില നിബന്ധനകളും യേശു നല്കുന്നുണ്ട്. അതിനർത്ഥം, ദൈവത്തിലാശ്രയിച്ച് ഏൽപ്പിക്കപ്പെട്ട ജോലി ചെയ്യുക; അവർക്കാവശ്യമായ കാര്യങ്ങൾ കരുതപ്പെട്ടിട്ടുണ്ട് എന്നു തന്നെയാണ്. ദൈവത്തിൽ പൂർണ്ണമായും ആശ്രയിച്ച് മറ്റൊന്നിനെക്കുറിച്ചും ആകുലപ്പെടാതെ ദൈവത്തിനായി വേല ചെയ്യുവാനാണ് യേശു ആവശ്യപ്പെടുന്നത്. ഇപ്രകാരം പുറപ്പെടുന്ന ശിഷ്യന്മാർ ജനങ്ങളോട് അനുതാപത്തിന്റെ സുവിശേഷം പ്രസംഗിച്ചു.

അനുതാപത്തിന്റെ സുവിശേഷം പ്രസംഗിച്ച് ജനങ്ങളെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുക എന്നതു തന്നെയാണ് ഏതൊരു ക്രിസ്തുശിഷ്യന്റെയും പരമപ്രധാനമായ ഉത്തരവാദിത്വം. ക്രിസ്തു നമ്മിൽ നിന്നും ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്. നമ്മുടെ ക്രിസ്തീയജീവിതത്തിൽ നമ്മുടെ ജീവിതശൈലി കൊണ്ടും പെരുമാറ്റം കൊണ്ടും വാക്കുകൾ കൊണ്ടും ഒരാൾക്കെങ്കിലും സുവിശേഷമാകുവാൻ നമുക്ക് സാധിക്കണം. അപ്പോഴാണ് നമ്മുടെ ക്രിസ്തീയജീവിതം ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവന്റെ ജീവിതമായി മാറുന്നത്. നാമേവരും ഈ ലോകത്തിൽ ക്രിസ്തുസാക്ഷ്യം നൽകാനും ക്രിസ്തുവിനെ പ്രസംഗിക്കാനും വേണ്ടി ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവരാണ് എന്നുള്ള ബോദ്ധ്യം നമ്മുടെ ഓരോ പ്രവർത്തനങ്ങളിലും ഉണ്ടായിരിക്കണം. അപ്രകാരം ക്രിസ്തുവിന് സാക്ഷ്യം നൽകാനും അനുതാപത്തിന്റെ സുവിശേഷം പ്രസംഗിക്കാനും നമുക്ക് സാധിക്കട്ടെ.

ഫാ. ഓസ്റ്റിൻ ജോൺ തെക്കേതിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.