സീറോ മലങ്കര ഒക്ടോബർ 02 മത്തായി 18: 10-14 ദൈവസ്നേഹം

ഫാ. ആബേൽ OIC

നഷ്ടപ്പെടുവെന്ന് കരുതുന്നവരോടുള്ള ദൈവത്തിന്റെ സ്നേഹത്തെ വർണ്ണിക്കുന്ന ഉപമയാണ് വചനത്തിൽ കാണുന്നത്. നഷ്ടപ്പെട്ടു പോയ പാപികളുടെ പിന്നാലെ പോയി അവരെ സ്നേഹത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ദൈവത്തിന്റെ സ്നേഹത്തെയാണ് ഉപമയിൽ വിവരിക്കുന്നത്.

നഷ്ടപ്പെടുക എന്നുള്ളത് മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ വിനകളിൽ ഒന്നാണ്. ഒരു ആടിനേക്കാൾ ബുദ്ധിയും വിവേകമുള്ള മനുഷ്യവ്യക്തിയും സ്വയം നഷ്ടപ്പെട്ടുപോകാറുണ്ട്. നഷ്ടപ്പെട്ടത്തിന്റെ പിന്നാലെ അന്വേഷിച്ചു പോവുക എന്ന പ്രയോഗത്തിലൂടെ ദൈവസ്നേഹത്തിന്റെ പ്രത്യേകത ഇവിടെ യേശു അനാവരണം ചെയ്യുന്നു. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർക്കുണ്ടായ അനുഭവം ഇതിൽ നിന്ന് വിഭിന്നമല്ല. യേശുവാകുന്ന ആ വ്യക്തി ദൈവസ്നേഹത്തിന്റെ പ്രത്യക്ഷമായ അടയാളമാണ്. നഷ്ടപ്പെടു പോയതിനെ കണ്ടെത്തുവോളം ആ സ്നേഹം വിശ്രമരഹിതമായി നമ്മെ പിന്തുടരുന്നു.

ഹൃദയം നുറുങ്ങിയവർക്കും മനം തകർന്നവർക്കും അവിടുന്ന് ആശ്വാസം പകർന്നുനല്കുന്നു. കരയുന്നവരോടൊപ്പം കരയുകയും ചെയ്യുന്ന പ്രകൃതമാണ് അവിടുത്തേത്. സമ്പത്തും പ്രതാപവും പ്രൗഡിയും ഉള്ളപ്പോൾ ഒട്ടിനിൽക്കുകയും തകർച്ചയിൽ എതിരെ തിരിയുകയും ഒഴിഞ്ഞുനടക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യരുടെ രീതിയല്ല യേശുവിൻ്റേത്. അവിടുന്ന് എല്ലാവരെയും എല്ലായ്പ്പോഴും സ്നേഹിക്കുന്നു. പാപികളേയും നീതിമാന്മാരെയും ഒരേപോലെ സ്നേഹിക്കുന്നു. പാപത്തെ വെറുക്കുകയും പാപികളെ സ്നേഹിക്കുകയും ചെയ്യുന്നു. അവിടുത്തെ സ്നേഹത്തിന്റെ മാതൃക നമുക്കു പ്രചോദനമാകട്ടെ.

ഫാ. ആബേൽ OIC 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.