സീറോ മലങ്കര ജൂലൈ 21 ലൂക്ക 15: 1-7 ലാവണ്യമുള്ള സുവിശേഷം

നഷ്ടപ്പെട്ട ഒന്നിനുവേണ്ടി ഇടയന്‍ എന്തിന് അലയണം..? ആരുമില്ലാത്തവന്റെയും, അവസാനത്തവന്റെയും, ഉപേക്ഷിക്കപ്പെട്ട ഏതൊരാളെയും, ഇടറിപ്പോയ ഏതൊരാത്മാവിനെയും കണ്ടെത്തി രക്ഷിക്കാന്‍ ഒരു ദൈവമുണ്ട് എന്നുള്ളതാണ് ഈശോ മാനവകുലത്തിനു നല്കിയ ഏറ്റവും ലാവണ്യമുള്ള സുവിശേഷം.

ഇന്ന് ഇത് പറയാനും കാണിക്കാനും നമുക്ക് നേരമില്ല എന്നത് ഈ കാലഘട്ടത്തിന്റെ ദുരന്തവും… ഇടറിപ്പോയവരെ കുരിശിലേറ്റുന്നതാണ് എന്നത്തേയും നമ്മുടെ പാരമ്പര്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.