സീറോ മലങ്കര ജൂലൈ 09 ലൂക്കാ 9: 37-43 വിശ്വാസമില്ലാത്ത വഴിപിഴച്ച തലമുറ

ഗുരു ശിഷ്യന്മാരെക്കുറിച്ച് ഏറെ സ്വപ്നം കണ്ടു. അവര്‍ തന്നെപ്പൊലെയാകുമെന്നും ഒരുവേള താന്‍ തന്നെയാകുമെന്നും. എന്നാല്‍, അധികാര കസേരകളെയും പ്രഥമസ്ഥാനത്തെയും സ്വര്‍ണ്ണനാണയകിലുക്കത്തെയും സ്വപ്നംകണ്ടു നടന്നവര്‍ക്ക് ഗുരുവിന്റെ ദര്‍ശനങ്ങളുടെ അടുത്തെത്താനായില്ല. അവര്‍ക്ക് അപ്രാപ്യമായിരുന്നു ദൈവരാജ്യം എന്ന ഗുരുസങ്കല്പം. അങ്ങനെയുള്ളവരെ നോക്കി നൊമ്പരത്തോടെ ഗുരു വിളിക്കുകയാണ്, വഴിപിഴച്ച തലമുറയേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.