സീറോ മലങ്കര ജൂലൈ 03 യോഹ. 14: 1-6 വിശ്വാസം

ജീവിതത്തിലെ സര്‍വ്വ അസ്വസ്ഥതകളും മാറാനുള്ള ഒറ്റമൂലിയാണ് ദൈവത്തില്‍ വിശ്വസിക്കുക എന്നത്. അതായത്, യേശുവില്‍ ശരണപ്പെടുക.

നിന്റെ ജീവിതത്തില്‍ ടെന്‍ഷന്‍ വരികയും ഹൃദയം ആകുലപ്പെടുകയും ചെയ്യുമ്പോള്‍ നീ ഓര്‍ക്കുക – വാഗ്ദാനം പാലിക്കുന്ന യേശു നിന്റെ കൂടെയുണ്ട്. അവന്‍ പറയുന്നു: ഭയപ്പെടേണ്ട, എന്നില്‍ വിശ്വാസമര്‍പ്പിക്കുക മാത്രം ചെയ്യുക. അതായത്, ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുക; ഒപ്പം കൂടെയുള്ള മനുഷ്യരിലും.