സീറോ മലങ്കര ജൂലൈ 02 ലൂക്കാ 1: 5-10 യോഹന്നാന്റെ ജനനത്തെക്കുറിച്ച് മുന്നറിയിപ്പ്

മനുഷ്യരുടെ രീതിയില്‍ കാലതാമസം എന്ന് കരുതുന്നതാണ് (വാര്‍ദ്ധക്യം) ദൈവത്തിന്റെ പദ്ധതിയില്‍ ശുഭമുഹൂര്‍ത്തമായി തീരുന്നത്. താമസിച്ചുപോയി, ഇനി രക്ഷയില്ല എന്ന ചിന്ത മനസ്സില്‍ വരുമ്പോള്‍ നീ നിരാശപ്പെടരുത്. നീ കാലതാമസം എന്നു കരുതുന്നതായിരിക്കും ദൈവികപ്രവര്‍ത്തനത്തിന്റെ തിരുമുഹൂര്‍ത്തം. നിന്റെ കഴിവ് അവസാനിക്കുന്നിടത്താകും ദൈവം തന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.