സീറോ മലങ്കര ജൂണ്‍ 25 യോഹ. 8: 31-38 യഥാര്‍ത്ഥ ശിഷ്യന്‍

എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശിഷ്യരാണ് (യോഹ. 8:31).

യഥാര്‍ത്ഥ ശിഷ്യരും, യഥാര്‍ത്ഥ വിശ്വാസിയും ഈശോയ്ക്ക് ഒരുപോലെയാണ്. അവന്റെ ശിഷ്യരാകുവാന്‍ ഈശോ പറയുന്ന ഒരോയൊരു മാനദണ്ഡം വചനത്തില്‍ നിലനില്‍ക്കുക എന്നതാണ്. യേശുവിന്റെ വചനത്തില്‍ നിലനില്‍ക്കാത്ത അവസ്ഥ പാപത്തിന്റെ അവസ്ഥയാണ്. ഈ പാപാവസ്ഥയില്‍ നിന്ന് നമ്മെ കരകയറ്റുവാന്‍ അവന്റെ വചനത്തിനു മാത്രേമേ സാധിക്കുകയുള്ളൂ.

അനുദിന ജീവിതത്തില്‍ യേശുവിന്റെ വചനത്തില്‍ നിലനിന്നുകൊണ്ട് അവന്റെ ശിഷ്യരാകുവാന്‍ നമുക്ക് പരിശ്രമിക്കാം. ആമ്മേന്‍.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്‌